Saturday, December 13, 2025

മണിക്കൂറിൽ 96,140 ബുക്കിങ് ! ആദ്യ മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴി‍ഞ്ഞ ഇന്ത്യൻ ചിത്രമായി എംപുരാൻ

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രമായ എംപുരാന്റെ ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ടിക്കറ്റ് തേടി സൈറ്റുകളിലെല്ലാം ആരാധകപ്രവാഹമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാവിലെ തന്നെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ടിക്കറ്റ് ബുക്കിങ് സൈറ്റായ ബുക്ക് മൈ ഷോയിൽ റെക്കോഡ് ബുക്കിങ് ആണ് നടന്നത്. ബുക്ക് മൈ ഷോയിൽ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രമായി എംപുരാൻ. വിജയ്‌യുടെ ലിയോ, അല്ലു അർജുന്റെ പുഷ്പ 2 എന്നിവയാണ് എംപുരാനു മുന്നിൽ നിമിഷങ്ങൾക്കകം തകർന്നടിഞ്ഞത്. മണിക്കൂറിൽ 96,140 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ വിറ്റഴിച്ചത്.

എംപുരാന്റെ ലോകമെമ്പാടുമുള്ള അഡ്വാൻസ് ബുക്കിങുകൾ ഇതിനോടകം 12 കോടി രൂപ കടന്നു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് ചിത്രം കൂടിയാണിത്. ലോകമെമ്പാടുമായി 40-50 കോടി രൂപ ഇതിനോടകം ചിത്രം ഗ്രോസ് നേടി കഴിഞ്ഞു.

ഇത് മോഹൻലാലിന്റെ തന്നെ മരക്കാർ: അറബിക്കടലിന്റെ സിംഹം (20 കോടി രൂപ) നേടിയ നിലവിലെ റെക്കോർഡിന്റെ ഇരട്ടിയിലധികം വരും. മാർ‌ച്ച് 27-ന് രാവിലെ ആറു മണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നത്. കേരളത്തിന് പുറമേ പാന്‍ ഇന്ത്യന്‍ തലത്തിലും വമ്പന്‍ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുക

Related Articles

Latest Articles