തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാനം കാത്തു കഴിയുന്ന ഡോക്ടര്‍മാര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും അവയവദാന ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി അഞ്ച് ലക്ഷം രൂപ നല്‍കുവാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് അവയവദാനം കടുത്ത പ്രതിസന്ധി നേരിടുന്ന അവസ്ഥയിലാണ് ആണ് ഐഎംഎയുടെ ഈ തീരുമാനം.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഏതാണ്ട് അയ്യായിരത്തോളം പേര്‍ സംസ്ഥാനത്ത് അവയവദാനം കാത്തുകഴിയുന്ന സ്ഥിതിവിശേഷം അത്യന്തം ഗുരുതരമാണെന്നും ഐഎംഎ വിലയിരുത്തി.
അവയവദാന പ്രക്രിയയെ സുഗമമാക്കാനാണ് ഐഎംഎയുടെ ശ്രമം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഹെല്‍ത്ത് സ്‌കീമില്‍ പങ്കാളികളാകുന്ന ഡോക്ടര്‍മാര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും 5 ലക്ഷം രൂപ വരെ പരിധി ഉയര്‍ത്തുവാന്‍ ആണ് ഉന്നതതല യോഗം തീരുമാനിച്ചത്.
സംഘടനാപരമായ ഫോര്‍മാലിറ്റീസ് എത്രയും വേഗം തീര്‍ത്തു ഇത് ഉടന്‍ നടപ്പില്‍ വരുത്തുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ സുഗതനും, സെക്രട്ടറി ഡോ. സുള്‍ഫി നൂഹുവും അറിയിച്ചു.

