Friday, September 25, 2026

ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

കൊയിലാണ്ടി: ദേശീയ പാതയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പന്തലായനി മീത്തലെ വീട്ടിൽ ഷീബയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അങ്ങാടിയുടെ വടക്ക് കെ.ഡി.സി ബാങ്കിനു സമീപത്തായിരുന്നു അപകടം. സംഭവസ്ഥലത്തു വെച്ചു തന്നെ ഷീബ മരിച്ചു.

മരുമകന്റെ കൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടവും സംഭവിച്ചത്. തുടർന്ന് സ്കൂട്ടർ ഓടിച്ച അഖിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊയിലാണ്ടി പൊലീസ്, അഗ്​നിസുരക്ഷ സേന എന്നിവർ സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചു.

Related Articles

Latest Articles