Monday, May 20, 2024
spot_img

”മിസ്റ്റിക് ഹൈറ്റ്സ്”: ഏകാന്തപഥികനായ ഒരു യാത്രികന്റെ കണ്ണിലെ ഹിമാലയം കാഴ്ച്ചകൾ; തത്വമയിലൂടെ നാളെ മുതൽ

ഹിമാലയ പര്യടനം നടത്തുന്ന ഏകാന്തപഥികന്റെ യാത്ര വിവരണങ്ങൾ ഇനിമുതൽ തത്വമയി നെറ്റ്‌വർക്കിൽ. മിസ്റ്റിക് ഹൈറ്റ്സ്(MYSTIC HEIGHTS) എന്നപേരിൽ ഹിമാലയൻ കാഴ്ച്ചകൾ ഉൾക്കൊള്ളിച്ചുള്ള ഒരു പ്രത്യേക പരിപാടിയാണ് തത്വമയി ടിവി തുടങ്ങുന്നത്. ഈ പരിപാടിയുടെ പ്രത്യേകത എന്ന് പറയുന്നത് ഏകന്തനായ ഒരു യാത്രികൻ ഒറ്റയ്ക്ക് ഹിമാലയത്തിലെ ഓരോ കോണുകളിലും സഞ്ചരിച്ച് കാണികളെ കൂടി അവിടുത്തെ കാഴ്ച്ചകൾ അനുഭവവേദ്യമാക്കുന്നതാണ്. യാത്രകളെ സ്നേഹിക്കുന്ന ആലുവ സ്വദേശിയായ സന്ദീപ് ബാല കൃഷ്ണനാണ് തത്വമയിക്കായി ഈ യാത്ര നടത്തി ദൃശ്യങ്ങൾ പകർത്തുന്നത്.

ഇതിൽ ഹിമാലയത്തിലെ യാത്രവിവരണങ്ങളും, ഹിമാലയത്തിലെ പുണ്യതീർത്ഥങ്ങളും, പുണ്യസങ്കേതങ്ങളും ഉണ്ടാകും. എല്ലാം അടങ്ങിയ ഒരു ട്രാവലോഗായിരിക്കും മിസ്റ്റിക്സ് ഹൈറ്റ്സ്. ഒക്ടോബർ 23 ശനിയാഴ്ച മുതൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചകളുമായി മിസ്റ്റിക്സ് ഹൈറ്റ്സ് എത്തുന്നു. എല്ലാ ശനി,ഞായർ ദിവസങ്ങളിലും വൈകീട്ട് 7:30 നാണ് മിസ്റ്റിക്സ് ഹൈറ്റ്സ് സംപ്രക്ഷണം ചെയ്യുക.

Related Articles

Latest Articles