Wednesday, December 24, 2025

മൂന്നരവയസുള്ള കുട്ടി പൊള്ളലേറ്റ നിലയില്‍: അമ്മയും കാമുകനും കസ്റ്റഡിയില്‍

കോഴിക്കോട്: മൂന്നരവയസുള്ള കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കോഴിക്കോട്ടാണ് സംഭവം. സംഭവത്തില്‍ അമ്മ സുലൈഹയേയും കാമുകന്‍ അല്‍ത്താഫിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശികളാണ് ഇരുവരും. കുട്ടിയുടെ ദേഹം മുഴുവന്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ട്.

ബൈക്കില്‍ നിന്ന് വീണതാണെന്നാണ് യുവാവ് നല്‍കിയ വിശദീകരണം. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ബുധനാഴ്ച രാവിലെ പിതാവിന്റെ ബന്ധുക്കളാണ് കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. നടക്കാവ് പോലീസ് സ്‌റ്റേഷനിലുള്ള പ്രതികളെ പാലക്കാട്ടേക്കു കൊണ്ടുപോകും.

Related Articles

Latest Articles