ഭോപ്പാൽ: അഴുക്കുചാലിലെ വെള്ളത്തില്‍ മല്ലിയില കഴുകിയ സംഭവത്തിൽ പച്ചക്കറി വിൽപ്പനക്കാരനെതിരെ കേസ്. അഴുക്കുചാലിലെ വെള്ളത്തില്‍ ഇയാള്‍ മല്ലിയില കഴുകുന്നത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭോപ്പാലിലെ സിന്ധി മാര്‍ക്കറ്റിലാണ് സംഭവം.
सावाधान देखिए आपकी सेहत से कैसे हो रहा खिलवाड़, कंही पर ऐसी सब्जी तो नही खरीद रहे ,भोपाल के सिंधी कॉलोनी में नाली के पानी से धुक रही सब्जी @bhupendrasingho जी @CollectorBhopal @digpolicebhopal मामले पर संज्ञान लेकर उचित कार्यवाही का आग्रह है , @KamalPatelBJP @DrPRChoudhary pic.twitter.com/10Em39YxPz
— sudhirdandotiya (@sudhirdandotiya) October 26, 2021
അഴുക്കുവെള്ളത്തില്‍ പച്ചക്കറി കഴുകരുതെന്നും ആളുകള്‍ക്ക് അസുഖമുണ്ടാകുമെന്നും പറയുന്നുണ്ടെങ്കിലും പച്ചക്കറി വിൽപനക്കാരൻ ഇത് മുഖവിലയ്ക്കെടുക്കാതെ അഴുക്കുവെള്ളത്തിൽ കഴുകുന്നത് തുടരുകയായിരുന്നു. വീഡിയോ എടുക്കുന്നയാൾ പച്ചക്കറി വിൽപനക്കാരനെ വിലക്കുന്നതും, ഇത് കണ്ടാല്‍ ആരും പച്ചക്കറി വാങ്ങാനെത്തില്ല എന്നു പറയുന്നതും വിഡിയോയിൽ കേൾക്കാം. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ ഇയാൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയർന്നു.
ഇതോടെ സംഭവത്തിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാൻ പൊലീസിനും മുൻസിപ്പൽ കോർപ്പറേഷനും ഭക്ഷ്യസുരക്ഷാ വകുപ്പിനും കലക്ടർ മുന്നറിയിപ്പ് നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയായ ധർമേന്ദ്ര എന്നയാളുടെ വിവരങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇയാളുടെ അഡ്രസ് കണ്ടെത്തിയ പൊലീസ് വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. ആളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

