Wednesday, September 23, 2026

ഇന്ത്യക്കാരായ രണ്ട് പര്‍വതാരോഹകര്‍ക്ക് ദാരുണാന്ത്യം

കാഠ്മണ്ഡു: ഇന്ത്യക്കാരായ രണ്ട് പര്‍വതാരോഹകര്‍ കാഞ്ചന്‍ ജംഗ കൊടുമുടി കീഴടക്കുന്നതിനിടെ മരിച്ചു. കൊല്‍ക്കത്ത സ്വദേശികളായ ബിപ്ലബ് ബൈദ്യ(46), കുന്ദല്‍ കര്‍നാര്‍ (48) എന്നിവരാണ് മരിച്ചത്.

കൊടുമുടി കീഴടക്കി തിരിച്ചിറങ്ങുന്നിതിനിടെയാണ് ബിപ്ലബ് മരിച്ചത്. ഓക്‌സിജന്‍ ലഭ്യതക്കുറവു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടാണ് ബിപ്ലബിന്റെ മരണത്തിന് ഇടയാക്കിയത്. കൊടുമുടി കയറുന്നതിനിടെയാണ് കുന്ദല്‍ മരിച്ചത്.

Related Articles

Latest Articles