ഭോപ്പാല്‍: മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെയും പോലീസിന്റെയും അനാസ്ഥയ്ക്ക് തെളിവായി മധ്യപ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കും മറ്റൊരു സ്ത്രീയ്ക്കും പുരുഷനും നേരെയാണ് അക്രമണമുണ്ടായത്. മരത്തില്‍ കെട്ടിയിട്ടാണ് ഇവരെ ആള്‍കൂട്ടം മര്‍ദിച്ചത്.
ആക്രമിക്കപ്പെട്ട പുരുഷന്‍ വിവാഹിതയായ മറ്റൊരു സ്ത്രീയെയും കൊണ്ടു നാട് വിടാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് അക്രമം നടന്നത്. മധ്യപ്രദേശില്‍ ധാര്‍ എന്ന സ്ഥലത്തു അര്‍ജുന്‍ കോളനിയിലാണ് സംഭവം. പോലീസ് നിഷ്‌ക്രിയമായിരുന്നു എന്ന വിമര്‍ശനത്തിനിടെ 8 പ്രതികളില്‍ 5 പേരെയും അറസ്റ്റ് ചെയ്‌തെന്നു പോലീസ് അറിയിച്ചു.

