Tuesday, December 16, 2025

അഞ്ച് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതായി ബിന്ദു അമ്മിണി; ആവശ്യമുള്ളപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ബിന്ദു

മലപ്പുറം: ശബരിമല യുവതീ പ്രവേശന വിധി വന്നതിന് ശേഷം അഞ്ച് യുവതികള്‍ ശബരിമല കയറിയിട്ടുണ്ടെന്ന് ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി. അതിനുള്ള ദൃശ്യങ്ങളും മറ്റ് തെളിവുകളും കയ്യിലുണ്ടെന്നും, ആവശ്യമുള്ളപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ബിന്ദു വ്യക്തമാക്കി. മലപ്പുറം അങ്ങാടിപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ബിന്ദു ഇക്കാര്യം പറഞ്ഞത്.

നവോത്ഥാനകേരളം കൂട്ടായ്മയുടെ നേതൃത്വത്തിലുള്‍പ്പടെ അഞ്ച് യുവതികള്‍ ഇതുവരെ ശബരിമല കയറിയിട്ടുണ്ട്. എന്തുകൊണ്ടാണ് നിയമസഭയില്‍ രണ്ട് പേര്‍ മാത്രമേ ശബരിമല കയറിയതിന് തെളിവുള്ളൂ എന്ന് സര്‍ക്കാര്‍ പറഞ്ഞതെന്നറിയില്ല. ആവശ്യമുള്ളപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles