Sunday, September 24, 2023
spot_img

കുരങ്ങ് പനിയെന്ന് സംശയം, ഒരാള്‍ കൂടി ചികിത്സ തേടി; ഇതുവരെ ചികിത്സ തേടിയവരുടെ എണ്ണം ഒമ്പതായി

കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങുകള്‍ ചാകുന്നത് തുടരവെ ഒരാള്‍ കൂടി കുരങ്ങ് പനി സംശയത്തോടെ ചികിത്സ തേടി. ഇതോടെ കുരങ്ങ് പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ എണ്ണം ഒമ്പതായി. ഇവരെ കൂടാതെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ മൂന്ന് കുരങ്ങുകളുടെ ജഡങ്ങള്‍ കൂടി കണ്ടെത്തിയതോടെ 2018 ഡിസംബര്‍ മുതല്‍ ഇതുവരെ ചത്ത കുരങ്ങുകളുടെ എണ്ണം 44 ആയി. ഇവയില്‍ ചില ജഡങ്ങള്‍ പോസ്റ്റുമാര്‍ട്ടം ചെയ്ത് സാമ്പിളുകള്‍ കോഴിക്കോട്ടേക്ക് അയച്ചിട്ടുണ്ടെങ്കിലും പരിശോധനാഫലം ഇതു വരെ ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. ഫലം എത്തിയെങ്കില്‍ മാത്രമെ കുരങ്ങുകള്‍ ചത്തൊടുങ്ങുന്നതിന്റെ കാരണം വ്യക്തമാക്കാന്‍ കഴിയൂ എന്നാണ് വിവരം.

Related Articles

Latest Articles