Sunday, January 11, 2026

”ഇഹലോകവും പരലോകവും സുന്ദരമാക്കിത്തരാം…” വോട്ട് പിടിക്കാൻ പുതിയ ഉടായിപ്പുമായി അരവിന്ദ് കെജ്രിവാൾ

2022 ൽ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിൽ മോഹവാഗ്ദാനവുമായി ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. വോട്ട് നൽകിയാൽ ജീവിതവും മരണാനന്തര ജീവിതവും സുന്ദരമാക്കി തരാമെന്നാണ് കേജ്‌രിവാൾ നൽകുന്ന വാഗ്ദാനം.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ ദില്ലിയിലെ പോലെ ഉത്തരാഖണ്ഡിലും സൗജന്യ തീർഥയാത്ര യോജന ആരംഭിക്കുമെന്നും കെജ്രിവാൾ പറയുന്നു. അയോധ്യയിൽ സൗജന്യ ‘ശ്രീരാമ ദർശനം’ സാധ്യമാക്കും. മുസ്ലീങ്ങൾക്ക് അജ്മീർ ഷെരീഫ് സന്ദർശിക്കാനും സിഖുകാർക്ക് കർതാർപൂർ സാഹിബ് സന്ദർശിക്കാനും സൗകര്യമൊരുക്കും. എല്ലാം സൗജന്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കെജ്രിവാളിന്റെ അയോദ്ധ്യയിലെ രാം ലല്ല സന്ദർശനവും മറ്റ് ക്ഷേത്ര സന്ദർശനങ്ങളും ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് കെജ്രിവാൾ ക്ഷേത്രദർശനം നടത്തുന്നത് എന്ന ആരോപണങ്ങളാണ് ഉയരുന്നത്.

Related Articles

Latest Articles