ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ തന്ത്രപ്രധാന മേഖലയായ ഗ്രീന്‍ സോണില്‍ റോക്കറ്റ് പതിച്ചു. കത്യുഷ റോക്കറ്റ് ലോഞ്ചറില്‍ നിന്നുള്ള റോക്കറ്റാണ് പതിച്ചത്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഇറാക്ക് സൈന്യം അറിയിച്ചു.
ഞായറാഴ്ച്ച വൈകുന്നേരമായിരുന്നു വന്‍ ശബ്ദത്തോടുകൂടി റോക്കറ്റ് പതിച്ചത്. തൊട്ടടുത്ത നിമിഷം നഗരത്തില്‍ നഗരത്തില്‍ സൈറണ്‍ മുഴങ്ങി. ഗ്രീന്‍ സോണില്‍ യുഎസ് എംബസിക്ക് സമീപമാണ് റോക്കറ്റ് പതിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
2003ലെ അമേരിക്കന്‍ അധിനിവേശ കാലത്ത് സുരക്ഷ കണക്കിലെടുത്താണ് ഈ മേഖല ഗ്രീന്‍ സോണ്‍ എന്ന പേരില്‍ സൈനികാവശ്യത്തിനായി മാത്രം മാറ്റിയത്. 10 കിലോ മീറ്റര്‍ പരിധിയാണ് ഗ്രീന്‍ സോണിനുള്ളത്. ഒട്ടേറെ സര്‍ക്കാര്‍ ഓഫിസുകളും നയതന്ത്ര കാര്യാലയങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.

