Thursday, September 24, 2026

ഹരിപ്പാട്ട് ടെമ്പോ നിയന്ത്രണം തെറ്റി ഓട്ടോറിക്ഷകളിലേക്ക് ഇടിച്ച് അപകടം; 6 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ആലപ്പുഴ: ദേശീയപാതയിൽ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് കിഴക്കുവശം ഉണ്ടായ വാഹനാപകടത്തിൽ 6 പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം

ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് കിഴക്കുവശം ഓട്ടോ സ്റ്റാൻഡിൽ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളില്‍ ആലപ്പുഴ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ ടെമ്പോ നിയന്ത്രണം തെറ്റി വന്ന് ഇടിക്കുകയായിരുന്നു

ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷകള്‍ മറിഞ്ഞ് 4 ഓട്ടോ ഡ്രൈവർമാർക്കും, രണ്ടു പ്രദേശവാസികൾക്കും പരുക്കേറ്റു. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

എന്നാൽ ഇതില്‍ കോയമ്പത്തൂര്‍ പോയിട്ട് വന്ന ഹരിപ്പാട് സ്വദേശിയുടെ പരിക്ക് ഗുരുതരമായതിനാല്‍ അടിയന്തര ചികിത്സക്കായി എറണാകുളത്തേ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് .

ഹരിപ്പാട് പോലീസ്, ഹരിപ്പാട് ആംബുലന്‍സ് ഡ്രെെവേഴ്സ്, ഹരിപ്പാട് ഫയര്‍ ഫോഴ്സ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

Related Articles

Latest Articles