Tuesday, December 16, 2025

ഓട്ടോ ടാക്‌സിയും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം ; മൂന്ന് പേർ മരിച്ചു

കണ്ണൂര്‍: കണ്ണൂർ വാരത്തിന് സമീപം ചതുരക്കിണറില്‍ ഓട്ടോ ടാക്‌സിയും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ഏച്ചൂര്‍ സ്വദേശികളായ ആകാശ്, അര്‍ജുന്‍, ഇരിട്ടി സ്വദേശി പ്രകാശന്‍ എന്നിവരാണ് മരിച്ചത്.

രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

Related Articles

Latest Articles