Thursday, December 18, 2025

കൊലക്കളമായി കേരളം: കൊല്ലത്ത് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കൊല്ലം (Kollam) അഞ്ചല്‍ ഏരൂരിലാണ് ദാരുണ സംഭവം. പ്രതിയെ ഏരൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കണ്ണൂര്‍ പെരിങ്ങത്തൂരില്‍ മധ്യവയസ്‌കന്‍ ഭാര്യയെ ഇന്ന് കഴുത്തറുത്ത് കൊന്നിരുന്നു. പെരിങ്ങത്തൂർ പുല്ലൂക്കരയിലാണ് പടിക്കൂലോത്ത് രതി(40)യെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇന്ന് രാവിലെ മദ്യപിച്ചെത്തിയ രവീന്ദ്രൻ വീട്ടിന്‍റെ വാതിലടച്ച ശേഷം ഭാര്യയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ചാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച രവീന്ദ്രനെ കീഴ്പ്പെടുത്തിയത്.

Related Articles

Latest Articles