തിരുവനന്തപുരം: തിരുവനന്തപുരത്ത് (Thiruvannathapuram) വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം. പിഎംജി ജംഗ്ഷനിൽ (PMG Junction) ബഹളമുണ്ടാക്കിയ അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി.
നിരവധി കേസുകളിൽ പ്രതികളായ പൈലി, കണ്ണപ്പൻ രതീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പിടിയിലായത്.
അതേസമയം ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇവരിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു.
സംഘത്തിൽ 14 വയസുകാരനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബൈക്ക് മോഷണം, കഞ്ചാവ് വിൽപന കേസുകളിലെ പ്രതിയാണ് പൈലി.

