Saturday, December 27, 2025

‘കേരളത്തിൽ ആക്രമണ പരമ്പരകൾ തുടരുന്നു’; തലസ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡറിനെതിരെ ആക്രമണം; രണ്ട് പേർ പോലീസ് പിടിയിൽ

തിരുവനന്തപുരം: ശ്രീകാര്യത്ത് ട്രാൻസ്ജെൻഡറെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേർ പിടിയിൽ. ചെറുവയ്ക്കൽ ശാസ്താംകോണം സ്വദേശികളായ മാക്കു എന്ന് വിളിക്കുന്ന അനിൽകുമാർ (47),
രാജീവ് (42 ) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി സ്വദേശിയായ ട്രാൻസ്മെൻ ആൽബിനെയാണ് അക്രമിച്ചത്.

കഴിഞ്ഞ വെളളിയാഴ്ചയാണ് മദ്യപിച്ചെത്തിയ സംഘം ട്രാൻസ്ജെൻഡറായ (Transgender) ആൽബിന്റെ സഹോദരി ലൈജുവിനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിക്കുന്നതിനെടെയാണ് ആൽബിനെ സംഘം ആക്രമിച്ചത്. ആക്രമണത്തിൽ ആൽബിന്റെ തലക്ക് പരിക്ക് സംഭവിച്ചിരുന്നു. അതേസമയം ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിട്ടും പൊലീസ് ഗൗരത്തോടെ അന്വേഷണം നടത്തിയില്ലെന്ന് ലൈജു പറയുന്നു.

Related Articles

Latest Articles