Saturday, November 28, 2026

നാലു പുതിയ സുപ്രീം കോടതി ജഡ്ജിമാർ സ്ഥാനമേറ്റു

ദില്ലി: നാലു പുതിയ സുപ്രീം കോടതി ജഡ്ജിമാർ സ്ഥാനമേറ്റു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, എ എസ് ബൊപ്പണ്ണ, ബി ആർ ഗവി, സൂര്യകാന്ത് എന്നിവരാണ് പുതുതായി ചുമതലയേറ്റത്. നിയമനം പുനപരിശോധിക്കണെമെന്ന് ആവശ്യപെട്ട് കേന്ദ്ര സർക്കാർ അനിരുദ്ധ ബോസിന്റെയും എ.എസ് ബൊപ്പണ്ണയുടെയും പേരുകൾ തിരിച്ചയച്ചിരുന്നു.

എന്നാൽ കൊളീജിയം ഇവരെക്കൂടെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തുകയായിരുന്നു. വ്യാഴാഴ്ചയാണ് ഇവരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തിക്കൊണ്ട്‌ രാഷ്ട്രപതി വിജ്ഞാപനം പുറപെടുവിക്കുന്നത്. ഇതോടെ സുപ്രീം കോടതിയിലെ എല്ലാ ബെഞ്ചുകളിലേയും ജഡ്ജി നിയമനം പൂർത്തിയായി.

Related Articles

Latest Articles