കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറി (wife swapping) ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സംഘത്തെ പറ്റിയുള്ള നിർണായക വിവരങ്ങൾ പുറത്ത്. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം. കറുകച്ചാൽ പോലീസിന്റെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കപ്പിള്‍ ഷെയറിംഗ് ‘ എന്ന പേരില്‍ മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ നിര്‍മിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ ഗ്രൂപ്പുകളിലെല്ലാം സീക്രട്ട് ചാറ്റുകളിലൂടെയാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നതെന്നും ഭാര്യമാരെ കൈമാറുന്നവര്‍ക്ക് പണം നല്‍കുന്നതടക്കം നടക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു
ഏകദേശം ആയിരത്തോളം പേർ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായും വിവരമുണ്ട്. അതിനാൽതന്നെ വലിയ കണ്ണികൾ അടങ്ങിയതാണ് ഈ സംഘമെന്നും പൊലീസ് കരുതുന്നു. കപ്പിൾ മീറ്റ് കേരള എന്ന പേരിലുള്ള ഗ്രൂപ്പ് വഴിയായിരുന്നു സംസ്ഥാനത്ത് സംഘം പ്രവർത്തിച്ചിരുന്നത്. ആദ്യം രണ്ട് വീതം ദമ്പതികൾ പരസ്പരം കാണും. പിന്നീട് ഇടയ്ക്കിടെയുള്ള കൂടിക്കാഴ്ചകളിലൂടെ സൗഹൃദം പുതുക്കും. പിന്നീട് പല സ്ഥലങ്ങളിൽ വെച്ച് പങ്കാളികളെ കൈമാറി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് രീതി. ഒരേസമയം നാല് പേരുമായി ബന്ധപ്പെടാൻ സ്ത്രീകളോട് ആവശ്യപ്പെടുന്ന രീതിയിലും പ്രവർത്തനങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു.
ഉന്നതമായ രീതിയിൽ ജീവിതം നയിക്കുന്നവരാണ് ഇത്തരം ഗ്രൂപ്പുകളിൽ കൂടുതലായും ഉള്ളത്. ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരും ഈ ഗ്രുപ്പിൽ അംഗങ്ങളാണ്. ഒരേസമയം നാല് പേരുമായി ബന്ധപ്പെടാന്‍ സ്ത്രീകളോട് ആവശ്യപ്പെടുന്ന രീതിയിലും പ്രവര്‍ത്തനങ്ങളുണ്ട്. ഗ്രൂപ്പില്‍ വിവാഹം കഴിക്കാത്തവരും ഉണ്ട്. ഇ ത്തരം ആളുകളില്‍ നിന്ന് പണം ഈടാക്കി ഭാര്യമാരെ കാഴ്ചവയ്ക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

