Thursday, October 15, 2026

എരുമേലി പേട്ടതുള്ളൽ ഇന്ന്; തിരുവാഭരണ ഘോഷയാത്ര നാളെ ആരംഭിക്കും; തത്സമയക്കാഴ്ച തത്വമയി നെറ്റ്‌വർക്കിൽ

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ (Petta Thullal) ഇന്ന്. ഇതിനായി അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങൾ എരുമേലിയിൽ എത്തി. പേട്ടതുള്ളുന്ന സംഘങ്ങൾ മകരവിളക്ക് ദിവസം സന്നിധാനത്ത് എത്തും.
ഇന്ന് ഉച്ചയോടെ അമ്പലപ്പുഴ സംഘം ആദ്യം പേട്ടതുള്ളി എരുമേലി വാവര് പള്ളിയെ വലംവച്ച് ക്ഷേത്രത്തിലേക്ക് പോകും. ഇതിനുപിന്നാലെ ആലങ്ങാട്ട് സംഘവും പേട്ടതുള്ളാൻ ആരംഭിക്കും. ഇത് കഴിഞ്ഞാണ് ഇരു സംഘങ്ങളും സന്നിധാനത്തേക്ക് യാത്ര തിരിക്കുക. പരമ്പരാഗത കാനന പാത വഴിയാണ് ഇവർ സന്നിധാനത്തേക്ക് പോകുക.

പമ്പയിലെ പമ്പാസദ്യയും പമ്പവിളക്കും കഴിഞ്ഞാണ് പേട്ടതുള്ളൽ സംഘങ്ങൾ മലകയറുക. അതേസമയം പേട്ടതുള്ളൽ കണക്കിലെടുത്ത് കാനനപാത വഴി പോകുന്ന തീർത്ഥാടകരെ കടത്തിവിടുന്ന സമയം പകൽ മൂന്ന് മണിവരെ നീട്ടി. മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള ശുദ്ധിക്രിയകൾ നാളെ മുതൽ ആരംഭിക്കും. നാളെ ആദ്യപ്രസാദ ശുദ്ധിക്രിയയാണ് നടക്കുക. വ്യാഴാഴ്ച ബിംബശുദ്ധിക്രിയയും നടക്കും. അതേസമയം മകരസംക്രമ നാളിൽ അയ്യപ്പന് ചാർത്തുവാനുള്ള തിരുവാഭരണങ്ങൾ പന്തളം കൊട്ടാരത്തിൽ നിന്നും ശബരിമല സന്നിധാനത്തേയ്ക്ക് ആഘോഷമായി കൊണ്ടുപോകുന്ന തിരുവാഭരണ യാത്രയുടെ തൽസമയ കാഴ്ച തത്വമയി നെറ്റ്വർക്കിൽ തത്സമയം ഉണ്ടായിരിക്കുന്നതാണ്.

Related Articles

Latest Articles