Thursday, January 1, 2026

അറിയാമോ സ്ട്രോബറിയുടെ ആരോഗ്യ ഗുണങ്ങള്‍ ? ഇതൊന്നു വായിച്ചു നോക്കൂ…

മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ്​ സ്ട്രോബറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ്. തെളിഞ്ഞ ചുവപ്പ്​ നിറത്തിലുള്ള ആരോഗ്യദായകമായ ഈ പഴം ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങളാല്‍ സമ്ബന്നമാണ്​. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ദിവസവും രണ്ട് സ്ട്രോബറി വെച്ച്‌ കഴിക്കുന്നത് നല്ലതാണ്.

ശരിയായ രീതിയില്‍ ദഹനപ്രക്രിയ നടത്താന്‍ സഹായിക്കുന്ന ഒന്നാമ് ഈ ഫലം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ടും സ്ട്രോബറിക്ക് ദഹനത്തിന് ഉത്തമമാണ്. ക്യാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കാനുളള കഴിയും ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങളാല്‍ സമ്ബന്നമായ സ്ട്രോബറിക്കുണ്ട്. ദിവസവും രണ്ട് സ്ട്രോബറി വെച്ച്‌ കഴിക്കുന്നത് വളരെ നല്ലതാണ്.

നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാവുന്നു. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍‌ ഇത് മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു.

Related Articles

Latest Articles