Monday, June 17, 2024
spot_img

പെരുമ്പാവൂരിലെ വീട്ടില്‍ ഉഗ്ര സ്‌ഫോടനം; നാല് വീടുകളുടെ മതിലുകള്‍ തകര്‍ന്നു

കൊച്ചി: പെരുമ്പാവൂരിലെ വീട്ടില്‍ നടന്ന ഉഗ്ര സ്‌ഫോടനത്തില്‍ വീടുകള്‍ക്ക് കേടുപാട്. വെങ്ങോലയിലാണ് സംഭവം. പ്രദേശത്തെ അടച്ചിട്ട വീട്ടുവളപ്പിലാണ് സ്‌ഫോടനം നടന്നത്. വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.പരിസരത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോഴാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ വീടിന്റെ ജനലുകളും ഭിത്തിയും മതിലും പൂര്‍ണമായും തകര്‍ന്നു. നാല് വീടുകളുടെ മതിലുകള്‍ തകര്‍ന്നിട്ടുണ്ട്.

ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സമീപത്തുളള പാറമട ഉടമയുടെ പഴയ വീട്ടിലാണ് സ്‌ഫോടനം നടന്നത്. ഇയാള്‍ പഴന്തോട്ടം സ്വദേശിയാണ്. നേരത്തേ സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ച്‌ വയ്ക്കുന്ന പൂനൂര്‍ സ്‌ക്കൂളിന് സമീപത്തുളള വീട്ടില്‍ പാറമടയിലെ മാനേജരായ കുമാര്‍ കുടുംബത്തോടൊപ്പം താമസിക്കുന്നതാണ്.

രാത്രി ഏഴരയോടെ കരിയിലകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പണ്ട് ഉപയോഗശൂന്യമായി കിടന്ന സ്്‌ഫോടകവസ്തുക്കള്‍ പൊട്ടുകയായിരുന്നു. സ്‌ഫോടനത്തില്‍ വീടിന്റെ ജനലുകളും ഭിത്തിയും മതിലും പൂര്‍ണമായി തകര്‍ന്നു. മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്ബനം ഉണ്ടായെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവം അറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. ഫയര്‍ഫോഴ്‌സ് പോലീസ് ഉദ്യോഗസ്ഥര്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

Related Articles

Latest Articles