തിരുവനന്തപുരം: തിരുവനന്തപുരത്ത് രാത്രികാല പെട്രോളിംഗിനിടെ പൊലീസിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം. പൊലീസിന് നേരെ തട്ടിക്കയറിയ മദ്യപസംഘത്തിലെ ഒരാള്‍ എസ്ഐ ഷറഫുദീന്റെ കോളറില്‍ പിടിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് തേമ്പാംമൂട് സ്വദേശി റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ പെട്രോളിംഗിനിടെയാണ് ആക്രമണം നടന്നത്. മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ വെഞ്ഞാറമൂട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷറഫുദീന്‍ പരിക്കേറ്റു.
ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാത്രികാലങ്ങളിൽ മദ്യപ സംഘത്തിന്റെ ആക്രമണങ്ങൾ പതിവായിരിക്കുന്ന സാഹചര്യത്തിൽ ഉടനടി പോലീസ് നടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.

