Saturday, September 26, 2026

ബംഗാളിൽ തൃണമൂൽ അഴിഞ്ഞാട്ടം; ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടികൾക്ക് പിന്നാലെ ബംഗാളിൽ കലാപം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ്. സംഘർഷ മേഖലയായ നോര്‍ത്ത് 24 പര്‍ഗണാസ് ജില്ലയില്‍ ഒരു ബിജെപി പ്രവർത്തകനെ ഇന്നലെ കലാപകാരികൾ വെടിവച്ചു കൊലപ്പെടുത്തി.
ബിജെപി പ്രവർത്തകനായ ചന്ദന്‍ ഷാവു (24) എന്നയാളാണ് കൊല്ലപ്പെട്ടത്.

സ്വന്തം ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ചന്ദൻ ഷാവുവിനെ മറ്റ് രണ്ട് ബൈക്കുകളിലെത്തിയ അക്രമികൾ തടഞ്ഞ് നിർത്തി വെടിവയ്ക്കുകയായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

കൊലയ്ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. ചന്ദൻ നേരത്തെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനായിരുന്ന. ഈയടുത്താണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. അതാണ് കൊലപാതകത്തിനു കാരണമെന്നും ബിജെപി ആരോപിച്ചു. എന്നാൽ തൃണമൂൽ കോൺഗ്രസ് ആരോപണം നിഷേധിച്ചതാ‍യാണ് സൂചന.

തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ വിവിധയിടങ്ങളിലായി തൃണമൂലിന്‍റെ നേതൃത്വത്തിൽ കലാപം തുടരുകയാണ്. ദിന്‍ഹത, പഹര്‍പുര്‍, ഗംഗാരാംപുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അക്രമങ്ങള്‍ തടയുന്നതിനായി പൊലീസിനെ വിന്യസിച്ചു. കഴിഞ്ഞ ദിവസം മന്ത്രിമാരുടെ അംഗരക്ഷകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കുന്നതായി ബിജെപി ആരോപിച്ചിരുന്നു.

Related Articles

Latest Articles