Friday, October 30, 2026

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത് സിംഗ് നരുക്ക എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ഈ ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. ചരിത്രപരമായ ഈ വിജയം രാജ്യത്തിന് അഭിമാനകരമാണെന്നും വരും കാലങ്ങളില്‍ കൂടുതല്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇത് യുവതാരങ്ങള്‍ക്ക് പ്രചോദനമാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

ഏഷ്യന്‍ ഗെയിംസ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. വാശിയേറിയ ഫൈനലില്‍ മികച്ച പോരാട്ടത്തിലൂടെയാണ് ഇന്ത്യന്‍ ജോഡിയുടെ വെങ്കല നേട്ടം. ചൈന സ്വര്‍ണവും ദക്ഷിണ കൊറിയ വെള്ളിയും സ്വന്തമാക്കിയപ്പോള്‍ ഇന്ത്യ വെങ്കല മെഡലില്‍ തിളങ്ങി. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഇരുതാരങ്ങള്‍ക്കും സമൂഹമാധ്യമമായ ‘എക്‌സ്’ (X) വഴിയാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്.

Related Articles

Latest Articles