Thursday, October 1, 2026

നെടുമ്പശേരി വിമാനത്താവളത്തിൽ വൻ കറൻസിവേട്ട; കൊച്ചിയിൽനിന്നു കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപയുടെ വിദേശ നോട്ട് പിടികൂടി കസ്റ്റംസ്

കൊച്ചി:കൊച്ചി നെടുമ്പശേരി വിമാനത്താവളത്തിൽ നിന്ന് വിദേശ കറൻസി പിടികൂടി. നെടുമ്പാശേരിയിൽ നിന്നു വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസിയാണ് കസ്റ്റംസ് പിടികൂടിയത്.

ഇന്ന് രാവിലെ സ്പൈസ് ജെറ്റ് വിമാനത്തിൽ നെടുമ്പശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകാനെത്തിയ പാലക്കാട് കുമാരനെല്ലൂർ സ്വദേശിയിൽ നിന്നാണ് വിദേശ കറൻസി പിടികൂടിയത്.

മാത്രമല്ല യൂറോ, ഡോളർ, ദിനാർ എന്നീ വിദേശ കറൻസികൾ ഹാൻഡ് ബാഗിലും ലഗേജിലും ഒളിപ്പിച്ച നിലയിലായിരുന്നു.

Related Articles

Latest Articles