Saturday, December 20, 2025

ഇത് ചരിത്രം; പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്ന്

ദില്ലി: ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഉച്ചകോടി ഇന്ന് നടക്കും. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഒരു ഉച്ചകോടി ഇന്ത്യയുമായി നടക്കുന്നത് (PM Narendra Modi to host first India-Central Asia Summit today). പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ വെർച്വലായാണ് ഉച്ചകോടി നടക്കുന്നത്.

അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളുടെ നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കും. കസാഖിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, താജിക്കിസ്താൻ, തുർക്ക്‌മെനിസ്ഥാൻ, കിർഗ് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നേതൃത്വ തലത്തിൽ ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിൽ ഇത്തരത്തിൽ ഉച്ചകോടി ചരിത്രത്തിലാദ്യമായാണ് എന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.ചൂണ്ടിക്കാട്ടി. മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ബന്ധത്തിന്റെ പ്രതിഫലനമാണ് ഇന്ന് നടക്കുന്ന ഉച്ചകോടി.

അതേസമയം 2015ൽ പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യേഷ്യൻ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു. അതോടൊപ്പം ചില നിർണ്ണായക വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയായേക്കും.

Related Articles

Latest Articles