Saturday, November 7, 2026

പെരിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

മലയാറ്റൂര്‍: പെരിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മലയാറ്റൂര്‍ സ്വദേശിയായ അരുണ്‍ ബൈജുവാണ് മരിച്ചത്. സഹോദരനൊപ്പം കുളിക്കുന്നതിനിടെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഇത് കണ്ട് അതുവഴി വന്ന നാട്ടുകാരിൽ ചിലർ പെട്ടന്ന് തന്നെ രക്ഷാപ്രവർത്തനം നടത്തി. പക്ഷെ ഒരാളെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ.

ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles