Monday, January 5, 2026

മൂന്നാറിൽ ട്രക്കിംഗിനിടെ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

മൂന്നാർ: മൂന്നാറില്‍ (Munnar) കരടിപ്പാറ വ്യൂ പോയന്റില്‍ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് വയലില്‍ പറമ്പിൽ ഷിബിന്‍ ഷാര്‍ളിയാണ്(25)​ മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

600 അടിയോളം ഉയരമുള്ള മലയിൽ നിന്നും താഴേയ്‌ക്ക്‌ പതിക്കുകയായിരുന്നു. ഇന്നലെയാണ് ഷിബിൻ ഉൾപ്പെടുന്ന വിനോദ യാത്ര സംഘം ഇവിടേയ്ക്കെത്തിയത്. സുഹൃത്തുക്കളായ ഏതാനും പേർക്കൊപ്പം മലമുകളിലേക്ക്‌ കയറുന്നതിനിടെ കാൽ വഴുതി താഴെ പതിയ്‌ക്കുകയായിരുന്നെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. മൃതദേഹം അടിമാലി മോണിംഗ് സ്റ്റാർ ആശുപത്രി മോർച്ചറിയിലാണ്.

Related Articles

Latest Articles