Friday, May 17, 2024
spot_img

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; മനോവിഷമത്തിൽ ഭർത്താവ് തൂങ്ങി മരിച്ചു; സംഭവം പെരിയയിൽ

പെരിയ: ഭാര്യ (Wife)കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെ മനോവിഷമത്തിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പെ​രി​യ മു​ത്ത​ന​ടു​ക്കം അ​ര​ങ്ങ​ന​ടു​ക്ക​ത്തെ പെ​യി​ന്‍റി​ങ്​ തൊ​ഴി​ലാ​ളി വി​നോ​ദ് ആ​ണ് (33) തൂ​ങ്ങി​മ​രി​ച്ച​ത്. ഭാ​ര്യ ന​ളി​നി​യെ വ്യാ​ഴാ​ഴ്ച രാ​ത്രി​ കാ​ണാ​താ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ബേ​ക്ക​ല്‍ പൊ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍കി.

ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് യുവതി ഫേസ്ബുകിലൂടെ പരിചയപ്പെട്ട പയ്യന്നൂർ സ്വദേശിയായ യുവാവിനോടൊപ്പം ഒളിച്ചോടിയതായി കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു. ഇതിനിടയിൽ ഭാര്യയെ ഫോണിൽ വിളിച്ചപ്പോൾ എനിക്ക് നിങ്ങളെ വേണ്ടെന്നും എന്നെ കുറിച്ച് അന്വേഷിക്കേണ്ടന്നും പറഞ്ഞിരുന്നുവെന്നാണ് വിവരം. ഈ മാനസിക വിഷമത്തെ തുടർന്നാണ് വിനോദ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.

Related Articles

Latest Articles