കൊട്ടാരക്കര: കെ.എസ്.ആര്.ടി.സി ബസില്‍ മധ്യവയസ്കയുടെ പണം കവരാന്‍ ശ്രമിച്ച രണ്ട് തമിഴ്നാട് സ്വദേശിനികളെ പോലീസ് പിടികൂടി.
ഇവരെ യാത്രക്കാരാണ് പിടികൂടി പോലീസിനു കൈമാറിയാത്. തമിഴ്നാട് തെങ്കാശി സ്വദേശിനികളായ സെല്‍വി (32), പ്രിയ (30) എന്നിവരാണ് പിടിയിലായത്. കൊല്ലം-പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കൊട്ടാരക്കര സ്റ്റാന്റിലായിരുന്നു സംഭവം.
പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

