Monday, December 22, 2025

പണം നൽകാതെ ആറ് ആഡംബര കാറുകള്‍ തട്ടിയെടുത്തു; മോന്‍സണെതിരെ വീണ്ടും കേസ്; കുരുക്ക് മുറുകുന്നു one-more-case-registered-against-monson-mavunkal

കൊച്ചി: പുരാവസ്തു – തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ (Monson Mavunkal) ഒരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. ബംഗളൂരുവിലെ വ്യാപാരിയില്‍ നിന്ന് പണം നല്‍കാതെ ആറ് കാറുകള്‍ തട്ടിയെടുത്തുവെന്നതാണ് പുതുതായി രജിസ്റ്റര്‍ ചെയ്ത കേസ്. 2019ലാണ് കോടീശ്വരനാണെന്ന് വിശ്വസിപ്പിച്ച് ബംഗളൂരുവിലെത്തിയ മോൻസൺ കാറുകൾ പണം നൽകാതെ കൈക്കലാക്കിയത്.

ഇതോടെ മോന്‍സണെതിരെയുള്ള കേസുകളുടെ എണ്ണം 14 ആയി. എല്ലാ കേസുകളും സംയോജിപ്പിച്ചാണ് അന്വേഷണം. പോക്‌സോ ഉള്‍പ്പെടെ നാല് കേസുകളില്‍ ഇതുവരെ മോന്‍സണെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പോക്‌സോയടക്കം നാല് കേസുകളിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.ശേഷിക്കുന്നവയിലും കുറ്റപത്രം ഉടൻ നൽകും.കലൂരും ചേർത്തലയിലുമായി 30 ആഢംബര വാഹനങ്ങളാണ് മോൻസണുള്ളത്. ഒരെണ്ണം മാത്രമാണ് കേരള രജിസ്ട്രേഷൻ. മോട്ടോ‌ർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ഇവയിൽ പലതും രൂപമാറ്റം വരുത്തിയവയാണെന്ന് കണ്ടെത്തിയിരുന്നു.

Related Articles

Latest Articles