Saturday, January 3, 2026

വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ ആശാവഹമായ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി; ഐ സി യു വിൽ തുടരും

കോട്ടയം: വാവ സുരേഷിൻറെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി ഉണ്ടായതായും അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായും സ്വയം ശ്വാസമെടുക്കാൻ കഴിയുന്നതായും ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ. തലച്ചോറിന്റെ പ്രവർത്തനം 50 ശതമാനം മെച്ചപ്പെട്ടു, പക്ഷെ അദ്ദേഹം അടുത്ത 48 മണിക്കൂർ ഐ സി യു വിൽ നിരീക്ഷണത്തിൽ തുടരും.

കോട്ടയം ജില്ലയിലെ കുറിച്ചിയിൽ ജനവാസ മേഖലയിൽ കണ്ട ഒരു അപകടകാരിയായ മൂർഖൻ പാമ്പിനെ പിടി കൂടിയതിനു ശേഷം അതിനെ ചാക്കിലാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കാലിൽ കടിയേറ്റത്. അദ്ദേഹത്തിന് കടിയേൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കടിയേറ്റെങ്കിലും പാമ്പിനെ പിടികൂടി ചാക്കിലാക്കുകയും സ്വയം പ്രഥമ ശുശ്രൂഷ നൽകിയതിനും ശേഷമാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. തുടർന്ന് നില ഗുരുതരമാകുകയും തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനത്തെ ബാധിക്കുകയും ഹൃദയ സ്തംഭനം ഉണ്ടാകുകയും ചെയ്തിരുന്നു.

Related Articles

Latest Articles