Sunday, December 14, 2025

പാത ഇരട്ടിപ്പിക്കുന്നു; ആലപ്പുഴ വഴി 6 ട്രെയിന്‍

തിരുവനന്തപുരം-ഏറ്റുമാനൂർ-കോട്ടയം-ചിങ്ങവനം സെക്ഷനിൽ പാത ഇരട്ടിപ്പിക്കലിനുള്ള ജോലികൾ നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ മാർച്ച് അഞ്ച് വരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഉണ്ടായിരിക്കും.

22647 കോർബ-കൊച്ചുവേളി ദ്വൈവാര സൂപ്പർഫാസ്റ്റ് അഞ്ച് മുതൽ മാർച്ച് നാല് വരെ ആലപ്പുഴ വഴിയാണ് സർവ്വീസ് നടത്തുക. 17230 ശബരി എക്സ്പ്രസ് 13 മുതൽ മാർച്ച് നാല് വരെയും 16649 പരശുറാം എക്സ്പ്രസ് 14 മുതൽ 23 വരെയും 12625 കേരള എക്സ്പ്രസ് 14 മുതൽ 23 വരെയും 12202 ഗരീബ്രഥ് എക്സ്പ്രസ് 17, 20 തീയതിയിലും 18567 വിശാഖപട്ടണം-കൊല്ലം 17,18 തീയതിയിലും ആലപ്പുഴ വഴിയാണ് സർവ്വീസ് ഉണ്ടായിരിക്കുക.

Related Articles

Latest Articles