Thursday, May 2, 2024
spot_img

ഐ​പി​എ​ല്‍ ഇന്ത്യയിൽ തന്നെ; പക്ഷെ കാണികൾക്ക് നിരാശ; മത്സരം മാർച്ച് മുതൽ ?

മുംബൈ: വരാനിരിക്കുന്ന ഐപിഎല്ലിന്റെ 5ാം സീസണില്‍ ഇന്ത്യയില്‍ വച്ചു തന്നെ നടത്താന്‍ (BCCI) ബിസിസിഐ തീരുമാനിച്ചതായി റിപ്പോർട്ട്. കൊവിഡ് രൂക്ഷമാകുന്നതിനാല്‍ സ്റ്റേഡിയങ്ങളിലേക്ക് കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. …

രാജ്യത്തു കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിൽ ടൂര്‍ണമെന്റ് വിദേശത്തു മാറ്റിയേക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് വിദേശത്തേക്കു മാറ്റേണ്ടെന്ന തീരുമാനത്തിലാണ് ബിസിസിഐ. വിവിധ വേദികളിലായി നടത്തുന്നതിനു പകരം മുഴുവന്‍ മല്‍സരങ്ങളും മുംബൈയില്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.

ഇന്ത്യയിലെ കോവിഡ് സാഹചര്യം ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയാൽ, ദക്ഷിണാഫ്രിക്കയും യുഎഇയും പ്രത്യേക ക്രമമൊന്നുമില്ലാതെ ബാക്കപ്പ് ഓപ്ഷനുകളായിരിക്കും. 74 മത്സരങ്ങൾ ഉൾക്കൊള്ളുന്ന ടൂർണമെന്റ് മുംബൈയിൽ നടത്താനുള്ള സാധ്യത പരിശോധിച്ച് വരികയാണ്.

അതേസമയം ഐപിഎല്‍ മെഗാ ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ ലിസ്റ്റ് പുറത്ത്. ലേലത്തിലെ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയായ രണ്ടു കോടിക്ക് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 46 താരങ്ങളാണ്. 896 ഇന്ത്യൻ താരങ്ങളും 318 വിദേശ താരങ്ങളുമാണ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ആകെ താരങ്ങളില്‍ 903 പേരും മുന്‍പ് രാജ്യാന്തര മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരങ്ങളല്ല.

Related Articles

Latest Articles