കണ്ണൂർ: തലശ്ശേരിയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. രണ്ടാം റെയില്‍വേ ഗേറ്റിന് (Railway Gate) സമീപം ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. സമീപത്തെ ബസ് സ്റ്റോപ്പ് പൂര്‍ണ്ണമായും തകര്‍ന്നു ബസ് സ്റ്റോപ്പില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. മംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. ടാങ്കറില്‍ ചോര്‍ച്ചയുണ്ടാകാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
ചോളാരിയില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വിദഗ്ധരെത്തി ടാങ്കറില്‍ നിന്നും ഗ്യാസ് മറ്റൊന്നിലെക്ക് മാറ്റുമെന്ന് പോലിസ് അറിയിച്ചു. മംഗളൂരുവില്‍ നിന്ന് ഖലാസികളെത്തിയാണ് ഗ്യാസ് ടാങ്കര്‍ മാറ്റുക. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

