തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കന്യാസ്ത്രീ മരിച്ചു. ഡോട്ടേഴ്സ് ഓഫ് മേരി സഭയിലെ സിസ്റ്റര്‍ ഗ്രേസി മാത്യൂ(56) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്ന ഫാ. അരുൺ (40), സിസ്റ്റർ എയിഞ്ചൽ മേരി (85), സിസ്റ്റർ ലിഡിയ (38), സിസ്റ്റർ അനുപമ (38) എന്നിവർക്കാണ് പരിക്കേറ്റത്.
തൃശൂരിൽ നിന്നും വെള്ളൂർക്കോണത്തേയ്ക്ക് വരുകയായിരുന്ന കോളിസ് കാർ സംഭവസ്ഥലത്ത് വച്ച് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.പുലർച്ചെ 4.15ന് സംസ്ഥാന പാതയിൽ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം.

