Sunday, December 28, 2025

കൊച്ചി ഗോശ്രീ പാലത്തിൽ നിന്ന് യുവാവ് കപ്പൽ ചാലിലേക്ക് ചാടി; തിരച്ചിൽ തുടർന്ന് സ്കൂബ ടീമും കോസ്റ്റൽ പോലീസും

കൊച്ചി: കൊച്ചി ഗോശ്രീ പാലത്തിൽ നിന്ന് കപ്പൽ ചാലിലേക്ക് ചാടി യുവാവ്. ഹൈക്കോടതി പരിസരത്തുനിന്ന് ഓട്ടോ വിളിച്ച് പോയ യുവാവാണ് കപ്പൽ ചാലിലേക്ക് ചാടിയത്.

യുവാവിനായി സ്കൂബ ടീമും കോസ്റ്റൽ പോലീസും തെരച്ചിൽ നടത്തുകയാണ്. രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. ഏകദേശം 35 വയസ്സോളം തോന്നിക്കുന്ന യുവാവാണ് കപ്പൽ ചാലിലേക്ക് ചാടിയത്.

അതേസമയം ഇന്ന് രാവിലെ ഹൈക്കോടതി പരിസരത്തുനിന്ന് ഓട്ടോ വിളിച്ച യുവാവ് ഗോശ്രീ പാലത്തിനു നടുക്കെത്തി നിർത്താൻ ആവശ്യപ്പെട്ടു. ഇവിടെയിറങ്ങിയ യുവാവ് താഴേക്ക് ചാടുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് പോലീസിനെ വിവരമറിയിച്ചത്.

Related Articles

Latest Articles