കോട്ടയം: കോട്ടയം കുറിച്ചി സ്വദേശിയായ യുവാവിനെ കപ്പല്‍ യാത്രക്കിടെ അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായി. ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലേക്ക് പോയ യാത്രക്കിടെയാണ് യുവാവിനെ കാണാതായത്. ചരക്ക് കപ്പലിലെ ജീവനക്കാരനാണ് കോട്ടയം കുറിച്ചി സ്വദേശിയായ ജസ്റ്റിന്‍ കുരുവിള.
തിരച്ചില്‍ നടത്തിയെങ്കിലും ജസ്റ്റിനെ കണ്ടെത്താനായില്ലെന്നാണ് കപ്പല്‍ അധികൃതര്‍ കുടുംബത്തെ അറിയിച്ചത്. സംഭവത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിന് പരാതി നല്‍കി. കഴിഞ്ഞ ശനിയാഴ്ച യുവാവിന്റെ ‘അമ്മ കുഞ്ഞൂഞ്ഞമ്മ മകന്‍ ജസ്റ്റിനുമായി ഫോണില്‍ സംസാരിചിരുന്നു. ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും സുഖമായി ഇരിക്കുന്നുവെന്നും വീഡിയോ കോളില്‍ ജസ്റ്റിന്‍ പറഞ്ഞു.
ഞായറാഴ്ച മുതല്‍ ജസ്റ്റിനെ കുടുംബാംഗങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ കപ്പല്‍ കമ്പനിയുടെ അധികൃതര്‍ ജസ്റ്റിനെ കാണാനില്ലെന്ന് കുടുംബത്തെ അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കുടുംബത്തോട് പറഞ്ഞില്ല.
ജസ്റ്റിനെ കണ്ടെത്തണമെന്നാവശ്യവുമായി കുടുംബം വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ക്ക് പരാതി നല്‍കി. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പട്ട് എംഎല്‍എമാരും എംപിമാരും വിദേശ കാര്യ മന്ത്രാലയത്തെ സമീപിച്ചു.

