Tuesday, November 24, 2026

ഏകീകൃത സിവിൽ കോഡ് കാലഘട്ടത്തിന്റെ ആവിശ്യം; നിയമം നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ദില്ലി: കർണാടകയിലെ ഹിജാബ് നിരോധനത്തെച്ചൊല്ലിയുള്ള (Hijab controversy) വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും രാജ്യസഭാ എം.പി.
വിനയ് സഹസ്രബുദ്ധെയും രംഗത്ത്. ഏകീകൃത സിവിൽ കോഡ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തീപ്പൊരി ഗിരിരാജ് സിംഗ് പറഞ്ഞു.

“യൂണിഫോം സിവിൽ കോഡ് കാലഘട്ടത്തിന്റെ ആവശ്യമാണ്, രാജ്യം ഒന്നാണ്, അതിനാൽ എല്ലാവർക്കും ഒരു നിയമം വേണം “, അദ്ദേഹം പറഞ്ഞു. ജാതി, മത, വര്‍ഗ ഭേദമന്യേ രാജ്യത്തിലെ എല്ലാ പൗരന്മാരുടെയും വിവാഹം, വിവാഹമോചനം, പിന്‍തുടര്‍ച്ചാവകാശം, ജീവനാംശം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയവയെ സംബന്ധിക്കുന്ന പൊതുവായ നിയമ നിര്‍മാണമാണ് ഏകീകൃത സിവിൽ കോഡ് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഇവയിലെല്ലാം ഇപ്പോൾ വ്യക്തി നിയമങ്ങളാണ് പിന്തുടരുന്നത്.

Related Articles

Latest Articles