Wednesday, September 23, 2026

പാലക്കാട്‌ സഞ്‌ജിത് വധം: പ്രതികൾ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകർ; ;പേജുകളുള്ള കുറ്റപത്രം സമർപ്പിച്ച് പോലീസ്

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. രാഷ്ട്രീയ വിരോധമാണ് കൊലപാതക കാരണമെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. കേസില്‍ ആകെ 20 പ്രതികളാണുള്ളത്. എസ്‌ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതികള്‍. അറസ്റ്റിലായ പത്ത് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

ആയിരത്തിലേറെ ഫോണ്‍ കോള്‍ രേഖകളും സിസിടിവി തെളിവുകളും അടങ്ങുന്നതാണ് കുറ്റപത്രം. കേസില്‍ നേരിട്ട് പങ്കുള്ള 5 പേരടക്കം 11 പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പാലക്കാട് ടൗണ്‍ സൗത്ത് സിഐയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ 20 എസ്‌ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമാണ് പിടിയിലായത്. അതില്‍ 10പേരുടെ കുറ്റങ്ങളുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കേസിലെ മറ്റ് പ്രതികള്‍ക്കെതിരായ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും

കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. നവംബര്‍ 15നാണ് സഞ്ജിത്തിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയത്

Related Articles

Latest Articles