Monday, November 30, 2026

ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചു: സ്റ്റേഷനുള്ളിലിട്ട് വനിതാ പൊലീസുകാരി എഎസ്ഐയെ മര്‍ദിച്ചു; അന്വേഷണം

കോട്ടയം: മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച എഎസ്ഐയെ മര്‍ദ്ദിച്ച് വനിതാ പൊലീസുകാരി. അശ്ലീല സന്ദേശമയച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സ്റ്റേഷനുള്ളിലിട്ട്
പോലീസുകാരി അഡീഷണല്‍ എസ്ഐയെ മര്‍ദിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ കോട്ടയം പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇതേ സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐയും വനിതാ പോലീസുകാരിയും തമ്മിലായിരുന്നു സംഘർഷം. സംഭവത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.

വനിതാ പൊലീസുകാരിയുടെ ഫോണിലേക്ക് എഎസ്ഐ അശ്ലീല സന്ദേശം അയച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായതായും വിവരമുണ്ട്. ഇതേത്തുടർന്നാണ് ഞായറാഴ്ച രാവിലെ വീണ്ടും തര്‍ക്കമുണ്ടാകുകയും വനിതാ പോലീസുകാരി അഡീഷണല്‍ എസ്ഐയെ മര്‍ദിക്കുകയും ചെയ്‌തത്‌.

Related Articles

Latest Articles