Monday, November 30, 2026

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കോഴിക്കോട് രണ്ടുപേർ പിടിയിൽ. 810 മില്ലി ഗ്രാം എംഡിഎംഎയുമായെത്തിയ പ്രതികളെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്‌തു. കൂടത്തായി അമ്പായക്കുന്നുമ്മല്‍ വിഷ്ണുദാസ്, കൂടത്തായി ആറ്റിന്‍കര അമല്‍ ബെന്നി, എന്നിവരാണ് പിടിയിലായത്.

കൊടുവള്ളി ഇന്‍സ്പെക്ടര്‍ എം പി രാജേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. എംഡിഎംഎയും ബൈക്കും പൊലീസ് പിടിച്ചെടുത്തു. എസ് ഐമാരായ കെ കെ രാജേഷ് കുമാര്‍, പി കെ അഷ്റഫ്, എ എസ് ഐമാരായ ശ്രീകുമാര്‍, സജീവന്‍, സീനിയര്‍ സി പി ഒമാരായ അബ്ദുല്‍ റഹീം, ജയരാജന്‍, സി പി ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles