ബംഗ്ലൂരു : കര്‍ണാടക (Karnataka) ഗുണ്ടല്‍പേട്ടിലെ കരിങ്കല്‍ ക്വറിയിലുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. . മൂലഹള്ള ചെക്ക് പോസ്റ്റിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മടഹള്ളയിലാണ് സംഭവം. മുത്തങ്ങ സ്വദേശിയായ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള കരിങ്കൽ ക്വാറിയാണിത്. ബിഹാർ സ്വദേശികളാണ് മരിച്ചത്. അപകടത്തിൽ നിരവധി ലോറികൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്.
കൂടുതൽ പേർ പാറക്കെട്ടുകളിൽ അകപ്പെട്ടോയെന്നറിയാൻ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. മേഖലയിൽ പത്തിലധികം ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ക്വാറി ഉടമയ്ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

