Saturday, November 21, 2026

10 വയസുകാരിയെ റോഡിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം : 60കാരൻ പിടിയിൽ

പാലാ: പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 60 കാരൻ പിടിയിൽ. പാലാ അന്തിനാട് ഇളംതോട്ടം സ്വദേശി വരിക്കമാക്കൽ വീട്ടിൽ ആന്‍റണി ദേവസ്യയാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് പ്രതിയെ പാലാ പൊലീസ്‌ പിടികൂടി.

കഴിഞ്ഞ ദിവസം ഉച്ചക്ക് പാലാ ടൗണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ടൗണിൽ ബസിറങ്ങി ജനറൽ ആശുപത്രിയിലേക്ക് മാതാവിന്‍റെ കൈ പിടിച്ച് നടന്നു പോകുകയായിരുന്നു പെൺകുട്ടി. ഇതിനിടയിൽ കുട്ടിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട മാതാവും ബന്ധുവും ബഹളം വെച്ചതിനെ തുടർന്ന്, നാട്ടുകാർ ഓടിയെത്തി പ്രതിയെ തടഞ്ഞു. പിന്നാലെ പ്രതിയെ നാട്ടുകാർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വയോധികനെ കോടതിയിൽ ഹാജരാക്കി.

Related Articles

Latest Articles