കൽപറ്റ: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നാലിടത്തും ബി.ജെ.പി വിജയം ഉറപ്പിച്ചതിന് പിന്നാലെ നിരവധി ബിജെപി നേതാക്കളാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ പ്രതികരണവുമായി നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി എംപി. യുപിയിൽ യോഗി ആദിത്യഥിന്റെ തുടര്‍ വിജയം മുമ്പേ സുരേഷ്‌ഗോപി പ്രവചിച്ചിരുന്നു.
കഴിഞ്ഞ ദിവസം വയനാട് സന്ദര്‍ശനത്തിനിടെ മാദ്ധ്യമപ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ‘യുപി ഇലക്ഷനൊക്കെ നിങ്ങള്‍ നാളെ അറിയുമല്ലോ, അന്നേരം ഇങ്ങോട്ട് വാ ലഡ്ഡുവുമായി വാ’ ഇങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.
ഇന്നലെ തന്നെ ഈ ഡയലോഗ് സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. പ്രവചനം യാഥാര്‍ത്ഥ്യമായതോടെ, വീണ്ടും ഈ വീഡിയോ തരംഗമാവുകയാണ്. മാത്രമല്ല ഇന്ത്യന്‍ ജനത വീണ്ടും ബിജെപിയെ തെരഞ്ഞെടുത്തിരിക്കുന്നുവെന്ന മഹാവിളംബരമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്ന് ഫലം അറിഞ്ഞ ശേഷം അദ്ദേഹം പ്രതികരിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. താൻ ബിജെപിയെ ഓര്‍ത്ത് ഒരുപാട് സന്തോഷിക്കുന്നെന്നും, നാല് സംസ്ഥാനങ്ങളില്‍ ഭരണം ഉറപ്പിക്കുന്ന ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഒരു സംസ്ഥാനം ഭാവിയില്‍ ഉറപ്പാകുന്നതിന്റെ ലക്ഷണമാണെന്നും, കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന സങ്കല്‍പ്പത്തെ യാഥാര്‍ത്ഥ്യമാക്കി പഞ്ചാബില്‍ കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടെന്നും അസുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
അതേസമയം തന്നെ യോഗിയുടെ വിജയം ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ, ബത്തേരി ടൗണില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തുമെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

