Monday, October 5, 2026

നാസയെ കടത്തി വെട്ടാൻ റഷ്യൻ ബഹിരാകാശ ഏജൻസി !ഐഎസ്എസിൽ നിന്ന് സ്വന്തം മൊഡ്യുളുകൾ അടർത്തിയെടുക്കും

ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള റഷ്യയുടെ നീക്കം ബഹിരാകാശ രാഷ്ട്രീയത്തിലും ശാസ്ത്ര ലോകത്തും പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നു. റഷ്യൻ ഓർബിറ്റൽ സ്പേസ് സ്റ്റേഷൻ അഥവാ ‘റോസ്’ (ROSS) എന്ന പേരിൽ പുതിയൊരു നിലയം പടുത്തുയർത്താനാണ് റഷ്യ ആദ്യം പദ്ധതിയിട്ടിരുന്നത്. 2027 മുതൽ തികച്ചും പുതിയ മോഡ്യൂളുകൾ വിക്ഷേപിച്ച് ഇത് നിർമ്മിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഭീമമായ ചിലവ് കുറയ്ക്കുന്നതിനും നിലവിലുള്ള സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിനുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യൻ ഭാഗങ്ങൾ (Russian segments) പുനരുപയോഗിക്കാൻ അവർ തീരുമാനിച്ചു. #russia #roscosmos #ross #spacestation #iss #spaceexploration #science #technology #putin #orbit #future #satellite #aerospace #globalnews #physics

Related Articles

Latest Articles