Saturday, December 13, 2025

ചൈനീസ് വിദേശകാര്യമന്ത്രി വാങ് ചീ ദില്ലിയിൽ; നാളെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ട്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച

ദില്ലി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് ചീ ദില്ലിയിൽ. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തുന്നത്. നാളെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ട്ടാവ് അജിത് ഡോവലുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതേസമയം കാശ്മീര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം വാങ് ചീ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്റെ (ഒഐസി) യോഗത്തിലാണ് അദ്ദേഹം കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ചത്.

എന്നാൽ പാകിസ്ഥാന്‍ കശ്മീര്‍ വിഷയം യോഗത്തില്‍ ഉന്നയിച്ചപ്പോള്‍, ‘കാശ്മീരിനെക്കുറിച്ച് നിരവധി ഇസ്ലാമിക സുഹൃത്തുക്കളുടെ വാക്കുകള്‍ തങ്ങള്‍ ഇന്ന് വീണ്ടും കേട്ടുവെന്നും ഈ വിഷയത്തില്‍ ചൈനയ്ക്കും ഇതേ പ്രതീക്ഷയാണുള്ളതെ’ന്നുമായിരുന്നു വാങ് ചീയുടെ പരാമര്‍ശം.

Related Articles

Latest Articles