Saturday, June 1, 2024
spot_img

ഇമ്രാൻ ഖാനെതിരായ അവിശ്വാസപ്രമേയം ഇന്ന് പരിഗണിക്കില്ല: തിങ്കളാഴ്ച വ​രെ അസംബ്ലി നിർത്തിവെച്ചു

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാൻ ഖാനെതിരായ അവിശ്വാസപ്രമേയം ഇന്ന് പരിഗണിക്കില്ല. അവിശ്വാസപ്രമേയം പരിഗണനക്കെടുക്കാതെ പാകിസ്താന്‍ ദേശീയ അസംബ്ലി തിങ്കളാഴ്ച വരെ ഉണ്ടാകില്ല. ഇനി തിങ്കളാഴ്ച നാല് മണിക്ക് ശേഷമാകും സഭ ചേരുക.

ദേശീയ അസംബ്ലി ചേര്‍ന്ന ശേഷം അന്തരിച്ച മുന്‍ അംഗം ഖയാല്‍ സമാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം സഭാനടപടികൾ നിർത്തിവയ്ക്കുകയായിരിന്നു. ഇതിന് മുൻപും ഇത്തരം സാഹചര്യങ്ങളിൾ സഭ നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.

പാ​കി​സ്താ​ന്‍ തെ​ഹ്‍രീ​കെ ഇ​ന്‍​സാ​ഫ് പാ​ര്‍​ട്ടിയിലെ 24 അം​ഗ​ങ്ങൾ കൂ​റു​മാ​റി​യ​ സാഹചര്യം ആയതിനാൽ, ഇമ്രാൻ ഖാന് ഇന്ന് നിർണായക ദിനമായിരുന്നു. 342 അം​ഗങ്ങളുള്ള നാ​ഷ്‌ണൽ അ​സം​ബ്ലി​യി​ല്‍ 172 പേര് പി​ന്തു​ണച്ചാൽ അ​വി​ശ്വാ​സ​പ്ര​മേ​യം പാസാക്കാൻ കഴിയും.

Related Articles

Latest Articles