ദില്ലി: സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 31 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ (Pakistan) പാകിസ്ഥാൻ സമുദ്ര സംരക്ഷണസേന അറസ്റ്റ് ചെയ്യുകയും അവരുടെ അഞ്ച് കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തതായി റിപ്പോർട്ട് പാകിസ്ഥാൻ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ (ഇഇഇസെഡ്) പട്രോളിംഗിനിടെ നുഴഞ്ഞുകയറിയ കപ്പലുകൾ വെള്ളിയാഴ്ച പിടികൂടിയതായി പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി (പിഎംഎസ്‌എ) അറിയിച്ചു.
തങ്ങളുടെ കപ്പലുകളിലൊന്ന് അഞ്ച് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകളും 31 ജീവനക്കാരും പിടികൂടിയതായി പിഎംഎസ്എ അറിയിച്ചു. പാകിസ്ഥാൻ നിയമവും യുഎൻ കൺവെൻഷൻ ഓൺ ലോ ഓഫ് ദി സീയും അനുസരിച്ചുള്ള തുടർ നിയമനടപടികൾക്കായി ബോട്ടുകൾ കറാച്ചിയിലേക്ക് കൊണ്ട് പോയി.
അതിര്‍ത്തി ലംഘിക്കുന്നുവെന്നാരോപിച്ച് ഇതിനും മുന്‍പും പാകിസ്താന്‍ ഇന്ത്യയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്താനിലെ ജയിലുകളില്‍ തടവില്‍ കഴിഞ്ഞിരുന്ന 628ഓളം പേരെ ഈ വര്‍ഷം ആദ്യം പാകിസ്താന്‍ വിട്ടയച്ചിരുന്നു.

